ആരോഗ്യകരമായ ജീവിതത്തിന് വേണ്ട ഭക്ഷണവും ജീവിതശൈലിയും
ഈയടുത്ത കാലങ്ങളിലായി നമ്മൾ സ്ഥിരമായി കേൾക്കുന്ന വാക്കുകളാണ് ആരോഗ്യകരമായ ശരീരം ജീവിതശൈലിയും അതുമായി ബന്ധപ്പെട്ട ജീവിതശൈലി രോഗങ്ങൾ ഹെൽത്തി ന്യൂട്രീഷൻ ഡയറ്റ് എക്സസൈസ് എന്നിവയെല്ലാം നമ്മുടെ ശാരീരിക ആരോഗ്യവും നമ്മൾ കഴിക്കുന്ന ഭക്ഷണവും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. എന്നുള്ളത് നമുക്കെല്ലാവർക്കും അറിയാം ഇവയ്ക്കിടയിൽ ഉണ്ടാവുന്ന ചെറിയ സ്വര ചേർച്ചകളാണ് നമ്മളെ ജീവിതശൈലി രോഗങ്ങളിലോട്ട് നയിക്കുന്നത്.
വളരെ ലളിതമായി പറയുകയാണെങ്കിൽ അത്യാവശ്യമായി നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണ് ഭക്ഷണം? എന്താണ് ആരോഗ്യപൂർണമായ ഭക്ഷണം? എന്തിനാണ് നമ്മൾ ഭക്ഷണം കഴിക്കേണ്ടത്? എപ്പോൾ കഴിക്കണം? എങ്ങനെ കഴിക്കണം?എത്ര അളവിൽ കഴിക്കണം? ഭക്ഷണത്തോടൊപ്പം എങ്ങനെ ശരീരത്തെ പരിപാലിക്കാം അല്ലെങ്കിൽ സംരക്ഷിക്കാം? ഏതൊക്കെ അളവിൽ എങ്ങനെയൊക്കെയാണ് നമ്മുടെ ശരീരത്തിന് വിശ്രമവും വ്യായാമവും ആവശ്യം? മേൽപ്പറഞ്ഞ കാര്യങ്ങൾ വളരെ കാര്യഗൗരവത്തോടുകൂടി മനസ്സിലാക്കി പ്രാവർത്തികമായി ജീവിക്കുന്ന ഒരാൾക്ക് ആരോഗ്യകരമായ ജീവിതം സ്വയത്ത് ആക്കാനും അതുവഴി ജീവിതശൈലി രോഗങ്ങൾ എന്ന വൻ രോഗങ്ങളിൽ നിന്ന് മുക്തി നേടാനും സാധിക്കും
Diet and nutrition
പുതുതലമുറ സ്ഥിരമായി പറയുന്ന ഒരു വാക്കാണ് ഞാൻ ഡയറ്റിൽ ആണ് എനിക്ക് ഫുഡ് വേണ്ട ആ ഫുഡ് വേണ്ട, സത്യത്തിൽ എന്താണ് ഡയറ്റ്?, Diet എന്നതിൻറെ അർത്ഥം ആരോഗ്യപരമായിട്ടുള്ള പാനീയങ്ങൾ അടങ്ങിയിട്ടുള്ള ആഹാരക്രമത്തെയാണ് ഡയറ്റ് എന്ന് പറയുന്നത് അപ്പോൾ ന്യൂട്രീഷൻ എന്നത് ന്യൂട്രീഷൻ എന്നാൽ പോഷണം അല്ലെങ്കിൽ പോഷക ആഹാരം.ഇത് രണ്ടും കൂടെ കൂടിച്ചേരുമ്പോഴാണ് ആരോഗ്യപൂർണമായിട്ടുള്ള ആഹാര രീതി ആവുന്നത് പോഷകങ്ങൾ അടങ്ങിയിട്ടുള്ള ആഹാരക്രമം ആകുന്നത്
എന്ത്, എങ്ങനെ, എത്ര അളവിൽ, എപ്പോൾ കഴിക്കണം?
ഓരോ വ്യക്തിയും എന്ത് കഴിക്കണം എന്നുള്ളത് ആ വ്യക്തിയെ അനുസരിച്ചിരിക്കും അത് തികച്ചും വ്യക്തിപരമാണ് ഓരോ മനുഷ്യരുടെയും ശാരീരിക പ്രകൃതി വ്യത്യസ്തമായിരിക്കും അതുകൊണ്ടുതന്നെ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുകയോ ബുദ്ധിമുട്ടിൽ ആക്കുകയോ ചെയ്യാത്തതും എന്നാൽ മനുഷ്യൻ ആവശ്യമായിട്ടുള്ള പോഷകമൂല്യങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്, കൊഴുപ്പ് (റെഡ് മീറ്റ് ഓയിലി ഫുഡ് ഷുഗറി കണ്ടെന്റ് സോഫ്റ്റ് ഡ്രിങ്ക്) അടിഞ്ഞുകൂടാത്ത ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് നമ്മൾ ജീവിക്കുന്ന ചുറ്റുപാട്, നമ്മളുടെ അന്തരീക്ഷം പ്രകൃതി ഊഷ്മാവ് ഇതിനോട് ഇണങ്ങുന്ന ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് ചൂടുകാലങ്ങളിൽ ശരീരോഷ്മാവിന് കൂട്ടുന്ന ഇറച്ചി കോഫി മധുരക്കിഴങ്ങ് ബട്ടർ ബ്രോക്കോളി കിഴങ്ങുവർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗം ത്വരിതപ്പെടുത്തുക, അതേസമയം നമുക്ക് ഫൈബർ കണ്ടന്റ് അല്ലെങ്കിൽ നാരുകൾ അടങ്ങിയിട്ടുള്ള കൂടുതലായും വാട്ടർ കണ്ടന്റ് ഉള്ള ഭക്ഷണങ്ങൾ വെള്ളരി തൈര് തണ്ണിമത്തൻ തേങ്ങ വെള്ളം മിന്റ് ഇല വർഗ്ഗങ്ങൾ സലറി എന്നിവ കൂടുതലായി ഉപയോഗിക്കാവുന്നതാണ്, ഇതുപോലെ തന്നെയാണ് തണുത്ത കാലാവസ്ഥയിൽ സോഫ്റ്റ് മധുര പലഹാരങ്ങൾ പാലുൽപന്നങ്ങൾ (ഇതു ശരീരത്തിൽ മ്യൂക്കസ് പ്രൊഡക്ഷൻ കൂട്ടുകയും അതുവഴി ശരീരത്തിന് തണുപ്പും ചുമയും ഉണ്ടാകാൻ സാധ്യത കൂടുതലാണ് അതുവഴി പകർച്ചവ്യാധികൾ വേഗത്തിൽ പിടിപെടുകയും ചെയ്യും )എന്നിവയുടെ ഉപയോഗം കുറക്കുക. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായിട്ടുള്ള അതതു സമയങ്ങളിൽ സുലഭമായി ലഭിക്കുന്ന പച്ചക്കറിയും പഴങ്ങളുമാണ് ആ സമയങ്ങളിൽ കഴിക്കാൻ അനുയോജ്യം.
ഓരോ വ്യക്തിയും എന്തുമാത്രം ശാരീരിക ജോലി അതുപോലെതന്നെ വ്യായാമം ചെയ്യുന്നു അതിനനുസരിച്ചിട്ടാണ് ഓരോരോ എടുക്കേണ്ട ഭക്ഷണത്തിൻറെ അളവ് കണക്കാക്കുന്നത്. പ്രത്യേകിച്ച് ശരീരം അനങ്ങാതെ വ്യായാമം ഒന്നുമില്ലാത്ത ഇരുന്നുകൊണ്ട് അല്ലെങ്കിൽ ഓഫീസ് ജോലികൾ മാത്രം ചെയ്യുന്നവരെക്കാൾ കൂടുതൽ ഭക്ഷണം കായിക പരമായി കൂടുതൽ ജോലി എടുക്കുന്നവർക്ക് ആവശ്യമായി വരും.
വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക അതും ഭക്ഷണത്തെ അറിഞ്ഞ് ഇഷ്ടത്തോടെ കഴിക്കുക. വയറു നിറച്ചു കഴിക്കാതെ മൂന്നിൽ ഒരു ഭാഗം ഭക്ഷണത്തിന് മുന്നിലൊരു ഭാഗം വെള്ളത്തിനും മൂന്നിൽ ഒരു ഭാഗം ഫ്രീ ആയിട്ടും വിടാൻ ശ്രമിക്കുക. പ്രാതൽ മുടങ്ങാതെ ഭക്ഷിക്കുക രാത്രികാലങ്ങളിൽ ശാരീരിക ഊർജ്ജം ആവശ്യമില്ലാത്തതുകൊണ്ടും നേരത്തെ ഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന്റെ അളവിൽ കുറവു വരുത്തുകയും ചെയ്യാം
ഭക്ഷണത്തെ തരംതിരിച്ചു കാണാം
- ധാന്യങ്ങൾ അന്നജം ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ആണിത് ഏറ്റവും കൂടുതൽ എനർജി തരുന്ന ഭക്ഷണങ്ങൾ. ജോലി ചെയ്യാനും പ്രവർത്തികൾ ചെയ്യാനുള്ള ഊർജ്ജം ലഭിക്കുന്നത് ഈ ധാന്യങ്ങളിൽ നിന്നാണ് അരി ഗോതമ്പ് ചപ്പാത്തി കോൺഫ്ലേഴ്സ് ഓട്സ് ചോളം ദോശ ഇഡലി ഇതൊക്കെ ഇതിൽ ഉൾപ്പെടുന്നവയാണ്
- പയർ വർഗ്ഗങ്ങൾ തവിട് കൂടിയ പയർ വർഗ്ഗങ്ങൾ കൂടുതൽ എമൗണ്ടിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഇവ
- പാല് പാലുൽപന്നങ്ങൾ, മാംസ്യാഹാരങ്ങൾ ഇവയും വളരെയധികം പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങളാണ് ഇറച്ചി ചിക്കൻ നട്സ് മുട്ട ചീസ് തൈര് പാല്
- പഴം പച്ചക്കറികൾ നമ്മുടെ ശരീരത്തെ ഏറ്റവും കൂടുതൽ ഊർജ്ജസ്വലരാക്കുന്നത് ഈ പഴം പച്ചക്കറികളാണ് ഇവയാണ് നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതും രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതും. കൂടിയ അളവിൽ വൈറ്റമിൻസ് മിനറൽസ് ഇവയെല്ലാം അടങ്ങിയിരിക്കുന്നത് പഴം പച്ചക്കറികളിൽ ആണ്
- ഷുഗർ ഓയിൽ കൊഴുപ്പ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളം എനർജി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പല ഭാഗങ്ങളിലും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട് അതുകൊണ്ടുതന്നെ ശരീരത്തിലെ പല അവയവങ്ങളും ദോഷകരമായി ബാധിക്കുകയും ചെയ്യും അതുകൊണ്ട് പഞ്ചസാര അടങ്ങിയിട്ടുള്ളതും കൊഴുപ്പടങ്ങിയിട്ടുള്ളതുമായ ഭക്ഷണത്തിൻറെ അളവ് കുറക്കുകയാണ് നല്ലത് പിസ്സ ബർഗർ ചോക്ലേറ്റ് സോഫ്റ്റ് ഡ്രിങ്ക്സ് വറുത്തതും പൊരിച്ചതും ആയിട്ടുള്ള ഭക്ഷണങ്ങൾ മധുര പലഹാരങ്ങൾ ഐസ്ക്രീം ഇവയൊക്കെ അക്കൂട്ടത്തിൽ പെടുന്നു
ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അന്നജം കുറവായിട്ടുള്ളതും എന്നാൽ പ്രോട്ടീൻ അത്യാവശ്യം ലഭിക്കുന്നതും ആയിട്ടുള്ള ഭക്ഷണങ്ങളും കൊഴുപ്പ് പരമാവധി കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്
നിത്യജീവിതത്തിൽ പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ
- പോഷകമൂല്യമുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുക കൂടെ നല്ല ആഹാര രീതിയും കൈക്കൊള്ളാൻ ശ്രമിക്കുക
- ആവശ്യാനുസരണം വെള്ളം കുടിക്കുക 25 കിലോ ഉള്ള ഒരാൾക്ക് ഒരു ലിറ്റർ വെള്ളം എന്ന തോതിൽ വേണം കുടിക്കാൻ ഭക്ഷണത്തിൻറെ 15 മിനിറ്റ് മുമ്പ് 15 മിനിറ്റ് ശേഷമോ വെള്ളം കുടിക്കുക
- സുഗമമായ ഉറക്കം ഉറപ്പുവ ഉറപ്പുവരുത്തുക രാത്രികാലങ്ങളിൽ ഉറക്കം ഒഴിവാക്കാതെ ശ്രദ്ധിക്കുക
- ദിവസവും വ്യായാമം ചെയ്യുക കുറഞ്ഞത് 30 മിനിറ്റ് എങ്കിലും നടത്തം ഉറപ്പുവരുത്തുക
- പ്രാതൽ മുടങ്ങാതെ കഴിക്കുക ( അൾസർ, പുണ്ണ്, ഗ്യാസ് എന്നിവയ്ക്ക് കാരണമാകും)
- ദിവസവും കൃത്യസമയങ്ങളിൽ കൃത്യ ഇടവേളകളിൽ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക
- പഴം പച്ചക്കറികൾ പച്ചിലകൾ എന്നിവ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുക, പഴം പച്ചക്കറികൾ മഞ്ഞൾ വെള്ളത്തിൽ കഴുകിയതിനുശേഷം ഉപയോഗിക്കുക
- ഫ്രിഡ്ജിൽ വച്ച ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പ്രവണത ഒഴിവാക്കുക
- പാകപ്പെടുത്തിയ ഭക്ഷണങ്ങളായ(refined food) മൈദ ഓയിൽ കെമിക്കൽസ് ആഡ് ചെയ്ത ഇറച്ചി ചിക്കൻ ടിന്ന് ഫുഡുകൾ ഫുഡ്, എനർജി ജ്യൂസുകൾ ആയ സോഫ്റ്റ് ഡ്രിങ്ക്സ് ഇനത്തിൽപ്പെടുന്ന കൊക്കക്കോള പെപ്സി എന്നിവ ഒഴിവാക്കുക
- പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക
പഞ്ചസാരക്ക് പകരം കരിപ്പട്ടി ശർക്കര പനം ശർക്കര തേനി എന്നിവ ഉപയോഗിക്കാവുന്നതാണ്
- മൊബൈൽ കമ്പ്യൂട്ടർ സ്ക്രീൻ ടൈം കാര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടു വരുക
- പുകവലിയും മ മദ്യപാനവും ഒഴിവാക്കുക
മെഡിറ്ററേനിയൻ ഡയറ്റ് /ആഹാരരീതി
മെഡിറ്ററേനിയൻ ആഹാരരീതിയെക്കുറിച്ച് കേൾക്കാത്തവരാ യി ആളുകൾ വളരെ കുറവായിരിക്കും ഈ അടുത്ത കാലഘട്ടങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു ആഹാര രീതിയാണ് മെഡിറ്ററേനിയൻ, ഹൃദ്രോഗം ടൈപ്പ് 2 പ്രമേഹം സ്തനാർബുദം എന്നീ സാധ്യതകളെ കുറക്കുകയും, പൊണ്ണത്തടിയിൽ നിന്നും മനുഷ്യരെ രക്ഷിക്കുകയും ചെയ്യുന്നു എന്ന് പഠനങ്ങൾ പറയുന്നു.മെഡിറ്ററേനിയൻ കടലിനു ചുറ്റുമുള്ള രാജ്യങ്ങളിൽ പരമ്പരാഗതമായി ശീലിച്ചു വരുന്ന ഒരു പ്രാചീന ഭക്ഷണരീതിയാണ് മെഡിറ്ററേനിയൻ ഡയറ്റ് ആരോഗ്യപരമായിട്ടുള്ള പ്രോട്ടീൻ അടങ്ങിയിട്ടുള്ള ധാന്യങ്ങൾ പഴം പച്ചക്കറികൾ കൊഴുപ്പടങ്ങിയിട്ടുള്ള ഒലീവ് ഓയിൽ മത്സ്യം മുട്ട നട്ട്സ് അനാരോഗ്യകരം ആയിട്ടുള്ള റെഡ്മീറ്റ് മധുരം എല്ലാം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണ രീതിയാണ് ഇത് കൂടെ വ്യായാമവും ഒഴിവാക്കേണ്ടുന്ന ഭക്ഷണങ്ങളും പ്രത്യേകം പറയുന്നുണ്ട് അതിൽ തന്നെ ദിവസവും കഴിക്കാവുന്നവ ആഴ്ചയിൽ മാത്രം കഴിക്കാവുന്നവ മാസത്തിൽ മാത്രം കഴിക്കാവുന്നവ എന്നിങ്ങനെ അവയുടെ അളവ് അനുസരിച്ച്തരംതിരിച്ചിട്ടുണ്ട്
എല്ലാദിവസവും കഴിക്കാൻ പറ്റുന്നവ
ദിവസവും 15 മുതൽ 30 മിനിറ്റ് വരെയെങ്കിലും എക്സസൈസ് ചെയ്യണം
എട്ടു മുതൽ 12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം
പച്ചക്കറ, പഴവർഗ്ഗങ്ങൾ, ഒലിവ് ഓയിൽ, ബീൻസ്, നഴ്സ് ഒരു പിടി അരിയാഹാരം
ആഴ്ചയിൽ കഴിക്കാൻ പറ്റുന്നവ---പാല് തൈര് മീന് ചിക്കൻ
മാസത്തിൽ ഒരു തവണ മാത്രം---- ചോക്ലേറ്റ് റെഡ്മീറ്റ് എന്നിവ കഴിക്കാവുന്നതാണ്
ഭക്ഷണ നിയന്ത്രണത്തിന്റെ ആവശ്യകത
ദിനംപ്രതി വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള പ്രമേഹം ഹൃദ്രോഗം കൊളസ്ട്രോൾ പൊണ്ണത്തടി സ്ത്രീകളിൽ വർദ്ധിച്ചുവരുന്ന സ്ഥാനാർബുദം പിസിഒഡി എന്നിവയുടെ എല്ലാം പ്രധാന കാരണം നമ്മുടെ ജീവിതശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളും ക്രമം തെറ്റിയ ആഹാരരീതിയും കണ്ണിൽ കാണുന്നതെല്ലാം വാര്യവരിച്ച തിന്നുന്ന പ്രവണതയും മൂലമാണ് മനുഷ്യ ശരീര മനുഷ്യൻറെ പ്രതിരോധശേഷി കുറവുമൂലമാണ് പലരീതിയിലുള്ള പകർച്ചവ്യാധി രോഗങ്ങൾ മനുഷ്യരാശിയെ തന്നെ അടപടലം ബാധിക്കുന്നത് നല്ല ആഹാരക്രമങ്ങളും നല്ല ജീവിതശൈലിയും ഉൾക്കൊണ്ടാൽ തന്നെ മനുഷ്യൻറെ ആരോഗ്യം വീണ്ടെടുക്കാനും പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ സാധിക്കും ഇനി നമുക്ക് തീരുമാനിക്കാം നമ്മുടെ ശരീരം നമ്മൾ സൂക്ഷിക്കണ മോ അതോ രോഗങ്ങൾക്ക് വിട്ടുകൊടുക്കണ മോ എന്ന്
Dr.Basheera
consultant@drbasils homoeo hospital
Pandikkadu
pH: +919497217903